Monday, December 31, 2007

ക്രൂശിതര്‍ക്ക്

മുരിവുകൊണ്ടു പുതച്ചൊരു ഹൃദയത്തെ
വേദനിപ്പിക്കുന്നു വീണ്ടും ഡിസംബര്‍.
മറവിയുടെ മഞ്ഞില്‍ മൂടിയോരോര്‍മയെ
പൂമരമാക്കുന്നു വീണ്ടും ഡിസംബര്‍
കൂരിരുട്ടിനു കണ്ണുകള്‍ നല്‍കാന്‍
വീണ്ടും നക്ഷത്ര മാലകള്‍ തൂക്കി
കാല്‍വരിയിലെക്കുള്ള യാത്രക്ക്
കാലി തൊഴുത്തില്‍ ഒരുങ്ങും ഡിസംബര്‍
.ജീവിതമേ നിന്നെ ക്രൂശിച്ച കോടതി
പിരിയുവാനിനി കാക്കുന്നുമുപ്പതു
വെള്ളിനാണയം
മുപ്പതിയോന്നാം ദിനം
രക്തപാനതിന്‍ തീഷ്ണമാം സന്ധ്യയില്‍
ഞാനീ ജാലകം അടക്കുന്നു
.ഇനിയില്ല സുവിശേഷം .
സ്നേഹ ബാധിതന്‍ പണ്ടത്തെ പോലെ
ഇന്നും യേശുവാകുന്നു കര്‍ത്താവേ ..
ഒരു കുരിശ്
കഴുമരം
മരണത്തിനു പോലും മാക്കുവാന്‍ കഴിയാത്ത
ഒരു തിരസ്ക്കാരം
സ്വന്തം ശവഘോഷ യാത്രയെ നയിക്കുന്നവന്‍
ആരവങ്ങളില്‍ അലിഞ്ഞുപോകുന്നു ......

1 comment:

ഫസല്‍ ബിനാലി.. said...

സ്വന്തം ശവഘോഷ യാത്രയെ നയിക്കുന്നവന്‍
ആരവങ്ങളില്‍ അലിഞ്ഞുപോകുന്നു ......
nannaayittundu Sunile..