Monday, December 31, 2007

ക്രൂശിതര്‍ക്ക്

മുരിവുകൊണ്ടു പുതച്ചൊരു ഹൃദയത്തെ
വേദനിപ്പിക്കുന്നു വീണ്ടും ഡിസംബര്‍.
മറവിയുടെ മഞ്ഞില്‍ മൂടിയോരോര്‍മയെ
പൂമരമാക്കുന്നു വീണ്ടും ഡിസംബര്‍
കൂരിരുട്ടിനു കണ്ണുകള്‍ നല്‍കാന്‍
വീണ്ടും നക്ഷത്ര മാലകള്‍ തൂക്കി
കാല്‍വരിയിലെക്കുള്ള യാത്രക്ക്
കാലി തൊഴുത്തില്‍ ഒരുങ്ങും ഡിസംബര്‍
.ജീവിതമേ നിന്നെ ക്രൂശിച്ച കോടതി
പിരിയുവാനിനി കാക്കുന്നുമുപ്പതു
വെള്ളിനാണയം
മുപ്പതിയോന്നാം ദിനം
രക്തപാനതിന്‍ തീഷ്ണമാം സന്ധ്യയില്‍
ഞാനീ ജാലകം അടക്കുന്നു
.ഇനിയില്ല സുവിശേഷം .
സ്നേഹ ബാധിതന്‍ പണ്ടത്തെ പോലെ
ഇന്നും യേശുവാകുന്നു കര്‍ത്താവേ ..
ഒരു കുരിശ്
കഴുമരം
മരണത്തിനു പോലും മാക്കുവാന്‍ കഴിയാത്ത
ഒരു തിരസ്ക്കാരം
സ്വന്തം ശവഘോഷ യാത്രയെ നയിക്കുന്നവന്‍
ആരവങ്ങളില്‍ അലിഞ്ഞുപോകുന്നു ......

Thursday, December 20, 2007

നോവാതെ....

ഇലകൊഴിഞ്ഞതില്‍ ദുഖമുന്ടെന്നും
പുഴ മെലിഞ്ഞതില്‍ വേദനിക്കുന്നെന്നും
കിളി പറന്നതില്‍ കണ്കള്‍ നിറഞ്ഞെന്നും
കനവു മാഞ്ഞതില്‍ കരള്‍ പിടഞ്ഞെന്നും
കവിത വറ്റിയതില്‍ ഓര്‍മതന്‍ മഞ്ഞില്‍
വേദനിക്കുന്ന പൂക്കള്‍ വിരിഞ്ഞെന്നും
മനസ്സുടഞ്ഞതില്‍ ദുഖമുന്ടെന്നും
മധുരകാലപ്പിടച്ചിലുന്ടെന്നും
കാലമെല്‍പ്പിച്ചോരായിരം അമ്പുകള്‍
കൊണ്ടു ചോരയോലിച്ചുനിന്നെന്നും
പതിവേടില്‍ കുറിച്ചിട്ടൊരു വാക്കുകള്
‍മാഞ്ഞുപോയതില്‍ നോവുന്നുവെന്നും
വഴിയില്‍ പെട്ടെന്ന് കണ്ടോരുനേരം
വെറുതെ നീ പറഞ്ഞിട്ടുള്ള വാക്കുകള്
‍അറിയാമെന്കിലും കരളിന്റെ ചില്ലയില്‍
പണ്ടു പൂത്തൊരു സ്നേഹത്തിന്‍ പൂവുകള്‍
പാടെ വാടിക്കരിഞ്ഞിരുന്നെന്കിലും
ഓര്‍മയിലാ സുഗന്ധം നിറയയാല്
‍നീ പറഞ്ഞോരീ പാഴ്‌വാക്കുകള്‍ പോലും
പൂക്കളാകുന്നു ശലഭങ്ങളാകുന്നു.
കുളിരുമായെത്തും അരുവിയും കാറ്റും
കനവും കവിതയും മഞ്ഞുമാകുന്നു .