ഇലകൊഴിഞ്ഞതില്‍ ദുഖമുന്ടെന്നും
പുഴ മെലിഞ്ഞതില്‍ വേദനിക്കുന്നെന്നും
കിളി പറന്നതില്‍ കണ്കള്‍ നിറഞ്ഞെന്നും
കനവു മാഞ്ഞതില്‍ കരള്‍ പിടഞ്ഞെന്നും
കവിത വറ്റിയതില്‍ ഓര്‍മതന്‍ മഞ്ഞില്‍
വേദനിക്കുന്ന പൂക്കള്‍ വിരിഞ്ഞെന്നും
മനസ്സുടഞ്ഞതില്‍ ദുഖമുന്ടെന്നും
മധുരകാലപ്പിടച്ചിലുന്ടെന്നും
കാലമെല്‍പ്പിച്ചോരായിരം അമ്പുകള്‍
കൊണ്ടു ചോരയോലിച്ചുനിന്നെന്നും
പതിവേടില്‍ കുറിച്ചിട്ടൊരു വാക്കുകള്
മാഞ്ഞുപോയതില്‍ നോവുന്നുവെന്നും
വഴിയില്‍ പെട്ടെന്ന് കണ്ടോരുനേരം
വെറുതെ നീ പറഞ്ഞിട്ടുള്ള വാക്കുകള്
അറിയാമെന്കിലും കരളിന്റെ ചില്ലയില്‍
പണ്ടു പൂത്തൊരു സ്നേഹത്തിന്‍ പൂവുകള്‍
പാടെ വാടിക്കരിഞ്ഞിരുന്നെന്കിലും
ഓര്‍മയിലാ സുഗന്ധം നിറയയാല്
നീ പറഞ്ഞോരീ പാഴ്‌വാക്കുകള്‍ പോലും
പൂക്കളാകുന്നു ശലഭങ്ങളാകുന്നു.
കുളിരുമായെത്തും അരുവിയും കാറ്റും
കനവും കവിതയും മഞ്ഞുമാകുന്നു .
Thursday, December 20, 2007
Subscribe to:
Post Comments (Atom)
No comments:
Post a Comment