മഴയില്‍ മൂടുന്ന താഴ്‌വാരം ,
മങ്ങുന്ന കാഴ്ചകള്‍ ,
വിജനമാം വഴി ,
തുറന്നിട്ട ജാലകം
.വിരഹ രാഗത്തില്‍ വേദനിപ്പിക്കുന്ന
കുളിര്‍ തലോടലായ് പെയ്യുന്നു രാമഴ
.കാറ്റു തോളേറ്റി വന്ന ശോകാര്‍ദ്രമാം
ഗാനം പോലെ വിവിധ ഭാവങ്ങളില്‍
വിളറി, ചാറി യുറഞ്ഞു പെയ്യും മഴ
.ഏതോ ഏകാന്ത ബാല്യമൊഴുക്കിയ
കളി വള്ളങ്ങള്‍ ഒലിച്ചുപോകുന്നു
ആരോ എഴുതി നിറുത്തിയ താളിലെ
വരികള്‍ വെള്ളത്തില്‍ മാഞ്ഞു പോകുന്നു
ഏതോ ചിത്രത്തിന്‍ വര്‍ണങ്ങള്‍ മഴയിലെ
കുത്തൊഴുക്കില്‍ പടര്‍ന്നു പോകുന്നു
ആരോ പാടുന്ന നേര്‍ത്തൊരു പാട്ടിന്റെ
ഈണം മഴയില്‍ മുറിഞ്ഞു പോകുന്നു
പെരുമഴയുടെ ഇരവില്‍ നീ തന്നൊരു
മുഗ്ധ സ്നേഹം ഒലിച്ചുപോകുന്നു
വഴിയില്‍ കാത്തുനിന്നു തന്നെല്‍പ്പിച്ച
മൌന ചുംബനം മാഞ്ഞു പോകുന്നു
മഴയെടുക്കുന്നു ഓര്‍മയെ ,
തരിക യാണ് ഒരു സുഹൃത്തിന്റെ തലോടുന്നകയ്യുകള്‍
മഴനനക്കുന്നു ജീവനെ ,കവിതയെ
മഴ നിറക്കുന്നു വേദനാ ശൂന്യ ത
മഴയിലാരോ ഇറങ്ങി നടക്കുന്നു
മഴയിലാരോ ഒലിച്ചു പോകുന്നു
മഴയിലാരോ നനഞ്ഞു നില്ക്കുന്നു
.അശനിപാതം !
ചക്ര വാളത്തിന്‍ ഗഗന ദ മനികള്‍ തെളിഞ്ഞു മായുമ്പോള്‍
ഒരുനിമിഷം !
ഒരൊറ്റ നിമിഷം .
അന്തരാത്മാവിന്‍ ആഴങ്ങളില്‍നിന്നു
പോയ കാലത്തിന്‍ വാതില്‍ തുറന്നൊരു
തീഷ്ണ സൌഹൃദം മുന്നില്‍ നില്ക്കുന്നു
തീവ്ര വേദന കത്തുന്ന കണ്ണുകളില്‍
ഒരു നിമിഷം മഹായുഗമായി മാറുന്നു
പ്രളയകാലം കിനാവിന്റെ നോവിന്റെ
ഹൃദയ ഭാരം തകര്‍ത്തു പെയ്യുന്നു
മറവിയാല്‍ മോക്ഷം നിഷേധിക്ക പെട്ടൊരു
പോയ കാലം നിലവിളിക്കുന്നു
മൌനം ചങ്ങലക്കിട്ടൊരു വാക്കിനെ
അനുസ്മരിക്കുന്ന നിമിഷങ്ങളില്‍
മനസ്സിനാകാശത്ത് ആയിരമായിരം ചിറകടി ശബ്ദം
കിനാകിളികള്‍ ഒക്കെയും
ദേശാടനതിനിടയില്‍ ഒരല്പനേരം
ചിറകൊതുക്കുവാന്‍ ചില്ല തേടുന്നു
ക്ഷണികദീപ്തി പോലിഞ്ഞടങ്ങുമ്പോള്‍
നിറ മഴയില്‍ ഉപേക്ഷിക്ക പെട്ടൊരു കവിത മാത്രം ഇരുട്ടിലാകുന്നു
മഴ കനക്കുന്നു മൌനം പെരുകുന്നു
ഇരുളിന്‍ ആലിംഗനം മുറുകുന്നു
നിറ മഴയില്‍ ഉപേക്ഷിക്ക പെട്ടൊരു കവിത മാത്രം ഇരുട്ടിലാകുന്നു
മഴയെഴുതുന്നു മനസ്സില്‍
നിറ രഹിതമാം വരികള്‍
നനവിനാല്‍
എല്ലാം ഒലിച്ചു പോകുന്നു.
Sunday, January 6, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment