Tuesday, January 5, 2010

നിലവിളി

മായ്ക്കുംപോഴെല്ലാം
മായുന്നുവെങ്കിലും
പ്രതലം പരിക്കേറ്റു
നിലവിളിക്കുന്നു

Wednesday, November 11, 2009

പ്രാര്‍ത്ഥന

ആളുകള്‍ ഓടിവരുന്നു!
'ചോരയില് കുളിച്ചു' കിടന്നു അയാള്‍ ആശ്വസിച്ചു
' അവരെന്നെ രക്ഷിക്കും'
ക്യാമറ ക്കണ്ണുകള്‍ മിന്നുമ്പോള്‍ ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞു,
വന്നവര്‍ പത്രക്കരാണെന്ന്.....!
കണ്ണുകള്‍ അടയുമ്പോള്‍ അയ്യാള്‍ പ്രാര്‍ത്ഥിച്ചു"
ദൈവമേ മനുഷ്യരാരെങ്കിലും ഓടിവന്നെങ്കില്‍!"

Monday, August 18, 2008

നൊസ്റ്റാള്‍ജിയ

ഭൂമി റിയല്‍ എസ്റ്റേറ്റ് ആകുന്നതിനും മുന്‍പ്‌,
പുഴയില്‍ മണല്‍ ഉണ്ടായിരുന്നു.
മണലില്‍ നിര്‍മ്മിച്ച നഗരങ്ങള്‍ ,ഗ്രാമങ്ങള്‍,
പ്രാചീന ഗുഹകള്‍ ,പാതകള്‍ , തെരുവുകള്‍......
കൊണ്ഗ്രീട്ടു സൌധങ്ങളിലെവിടെയോപെട്ട്-
നിലവിളിക്കുന്നു
ആകാശം ചതുരക്കട്ടകലാകുന്നതിനും മുന്‍പ്‌,
നമുക്ക് അവധിക്കാലങ്ങള്‍ ഉണ്ടായിരുന്നു .
വര്‍ണ്ണക്കടലാസുകള്‍ കൊണ്ട്നമ്മള്‍ നിര്‍മ്മിച്ച പട്ടങ്ങള്‍,
പാറിപ്പറന്ന ഉയരങ്ങളില്‍..
നിന്റെ ഫ്ലാറ്റ് !
ജനലിനരികില്‍ നീ..... ചിരകുകളില്ലത്ത ഒരു പട്ടം പോലെ!
തവളകള്‍ ആകാശം നോക്കി കരഞ്ഞു മഴയെ വരവേല്‍ക്കുന്ന
പാടങ്ങള്‍ നശിക്കുന്നതിനും മുന്‍പ്‌ നമ്മള്‍ മഴ നനഞ്ഞിരുന്നു.
ഇരുമ്പ് കൊട്ടകള്‍ വാ പൊളിച്ച് ചെരിഞ്ഞു കിടന്നു
ആകാശത്തു നിന്നും റിയാലിറ്റി ഷോകള്‍ വാറിക്കൂട്ടുമ്പോള്‍
ഇല്ലാത്ത 'സംഗതികളെ' തേടുന്നവര്‍ നഷ്ട്ടപ്പെട്ട 'സംഗതികളെ'
മറന്നുപോയിരിക്കുന്നു ഓര്‍മകള്‍ക്ക് നൊസ്റ്റാള്‍ജിയ എന്നും
മറവിക്ക് വികസനം എന്നും അര്‍ത്ഥം പഠിപ്പിക്കുന്ന
ഇ -മാഷുംമ്മാരുടെ പാനല്‍ ചര്‍ച്ചകളില്‍
റിക്കാട്‌ ചെയ്യപ്പെട്ട ഒരുചിരിക്കൂട് പോട്ടിസിതരുമ്പോള്‍
'ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നെന്നെ പഠിപ്പിച്ച
എന്‍റെ നാലാം ക്ലാസ് മാഷേ....
എന്‍റെ നാട് എനിക്ക് വലിയൊരു നൊസ്റ്റാള്‍ജിയയാണ്ണ്‍

Sunday, January 6, 2008

മഴയെടുക്കുന്നത്

മഴയില്‍ മൂടുന്ന താഴ്‌വാരം ,
മങ്ങുന്ന കാഴ്ചകള്‍ ,
വിജനമാം വഴി ,
തുറന്നിട്ട ജാലകം
.വിരഹ രാഗത്തില്‍ വേദനിപ്പിക്കുന്ന
കുളിര്‍ തലോടലായ് പെയ്യുന്നു രാമഴ
.കാറ്റു തോളേറ്റി വന്ന ശോകാര്‍ദ്രമാം
ഗാനം പോലെ വിവിധ ഭാവങ്ങളില്‍
വിളറി, ചാറി യുറഞ്ഞു പെയ്യും മഴ
.ഏതോ ഏകാന്ത ബാല്യമൊഴുക്കിയ
കളി വള്ളങ്ങള്‍ ഒലിച്ചുപോകുന്നു
ആരോ എഴുതി നിറുത്തിയ താളിലെ
വരികള്‍ വെള്ളത്തില്‍ മാഞ്ഞു പോകുന്നു
ഏതോ ചിത്രത്തിന്‍ വര്‍ണങ്ങള്‍ മഴയിലെ
കുത്തൊഴുക്കില്‍ പടര്‍ന്നു പോകുന്നു
ആരോ പാടുന്ന നേര്‍ത്തൊരു പാട്ടിന്റെ
ഈണം മഴയില്‍ മുറിഞ്ഞു പോകുന്നു
പെരുമഴയുടെ ഇരവില്‍ നീ തന്നൊരു
മുഗ്ധ സ്നേഹം ഒലിച്ചുപോകുന്നു
വഴിയില്‍ കാത്തുനിന്നു തന്നെല്‍പ്പിച്ച
മൌന ചുംബനം മാഞ്ഞു പോകുന്നു
മഴയെടുക്കുന്നു ഓര്‍മയെ ,
തരിക യാണ് ഒരു സുഹൃത്തിന്റെ തലോടുന്നകയ്യുകള്‍
മഴനനക്കുന്നു ജീവനെ ,കവിതയെ
മഴ നിറക്കുന്നു വേദനാ ശൂന്യ ത
മഴയിലാരോ ഇറങ്ങി നടക്കുന്നു
മഴയിലാരോ ഒലിച്ചു പോകുന്നു
മഴയിലാരോ നനഞ്ഞു നില്ക്കുന്നു
.അശനിപാതം !
ചക്ര വാളത്തിന്‍ ഗഗന ദ മനികള്‍ തെളിഞ്ഞു മായുമ്പോള്‍
ഒരുനിമിഷം !
ഒരൊറ്റ നിമിഷം .
അന്തരാത്മാവിന്‍ ആഴങ്ങളില്‍നിന്നു
പോയ കാലത്തിന്‍ വാതില്‍ തുറന്നൊരു
തീഷ്ണ സൌഹൃദം മുന്നില്‍ നില്ക്കുന്നു
തീവ്ര വേദന കത്തുന്ന കണ്ണുകളില്‍
ഒരു നിമിഷം മഹായുഗമായി മാറുന്നു
പ്രളയകാലം കിനാവിന്റെ നോവിന്റെ
ഹൃദയ ഭാരം തകര്‍ത്തു പെയ്യുന്നു
മറവിയാല്‍ മോക്ഷം നിഷേധിക്ക പെട്ടൊരു
പോയ കാലം നിലവിളിക്കുന്നു
മൌനം ചങ്ങലക്കിട്ടൊരു വാക്കിനെ
അനുസ്മരിക്കുന്ന നിമിഷങ്ങളില്‍
മനസ്സിനാകാശത്ത് ആയിരമായിരം ചിറകടി ശബ്ദം
കിനാകിളികള്‍ ഒക്കെയും
ദേശാടനതിനിടയില്‍ ഒരല്പനേരം
ചിറകൊതുക്കുവാന്‍ ചില്ല തേടുന്നു
ക്ഷണികദീപ്തി പോലിഞ്ഞടങ്ങുമ്പോള്‍
നിറ മഴയില്‍ ഉപേക്ഷിക്ക പെട്ടൊരു കവിത മാത്രം ഇരുട്ടിലാകുന്നു
മഴ കനക്കുന്നു മൌനം പെരുകുന്നു
ഇരുളിന്‍ ആലിംഗനം മുറുകുന്നു
നിറ മഴയില്‍ ഉപേക്ഷിക്ക പെട്ടൊരു കവിത മാത്രം ഇരുട്ടിലാകുന്നു
മഴയെഴുതുന്നു മനസ്സില്‍
നിറ രഹിതമാം വരികള്‍
നനവിനാല്‍
എല്ലാം ഒലിച്ചു പോകുന്നു.

Monday, December 31, 2007

ക്രൂശിതര്‍ക്ക്

മുരിവുകൊണ്ടു പുതച്ചൊരു ഹൃദയത്തെ
വേദനിപ്പിക്കുന്നു വീണ്ടും ഡിസംബര്‍.
മറവിയുടെ മഞ്ഞില്‍ മൂടിയോരോര്‍മയെ
പൂമരമാക്കുന്നു വീണ്ടും ഡിസംബര്‍
കൂരിരുട്ടിനു കണ്ണുകള്‍ നല്‍കാന്‍
വീണ്ടും നക്ഷത്ര മാലകള്‍ തൂക്കി
കാല്‍വരിയിലെക്കുള്ള യാത്രക്ക്
കാലി തൊഴുത്തില്‍ ഒരുങ്ങും ഡിസംബര്‍
.ജീവിതമേ നിന്നെ ക്രൂശിച്ച കോടതി
പിരിയുവാനിനി കാക്കുന്നുമുപ്പതു
വെള്ളിനാണയം
മുപ്പതിയോന്നാം ദിനം
രക്തപാനതിന്‍ തീഷ്ണമാം സന്ധ്യയില്‍
ഞാനീ ജാലകം അടക്കുന്നു
.ഇനിയില്ല സുവിശേഷം .
സ്നേഹ ബാധിതന്‍ പണ്ടത്തെ പോലെ
ഇന്നും യേശുവാകുന്നു കര്‍ത്താവേ ..
ഒരു കുരിശ്
കഴുമരം
മരണത്തിനു പോലും മാക്കുവാന്‍ കഴിയാത്ത
ഒരു തിരസ്ക്കാരം
സ്വന്തം ശവഘോഷ യാത്രയെ നയിക്കുന്നവന്‍
ആരവങ്ങളില്‍ അലിഞ്ഞുപോകുന്നു ......

Thursday, December 20, 2007

നോവാതെ....

ഇലകൊഴിഞ്ഞതില്‍ ദുഖമുന്ടെന്നും
പുഴ മെലിഞ്ഞതില്‍ വേദനിക്കുന്നെന്നും
കിളി പറന്നതില്‍ കണ്കള്‍ നിറഞ്ഞെന്നും
കനവു മാഞ്ഞതില്‍ കരള്‍ പിടഞ്ഞെന്നും
കവിത വറ്റിയതില്‍ ഓര്‍മതന്‍ മഞ്ഞില്‍
വേദനിക്കുന്ന പൂക്കള്‍ വിരിഞ്ഞെന്നും
മനസ്സുടഞ്ഞതില്‍ ദുഖമുന്ടെന്നും
മധുരകാലപ്പിടച്ചിലുന്ടെന്നും
കാലമെല്‍പ്പിച്ചോരായിരം അമ്പുകള്‍
കൊണ്ടു ചോരയോലിച്ചുനിന്നെന്നും
പതിവേടില്‍ കുറിച്ചിട്ടൊരു വാക്കുകള്
‍മാഞ്ഞുപോയതില്‍ നോവുന്നുവെന്നും
വഴിയില്‍ പെട്ടെന്ന് കണ്ടോരുനേരം
വെറുതെ നീ പറഞ്ഞിട്ടുള്ള വാക്കുകള്
‍അറിയാമെന്കിലും കരളിന്റെ ചില്ലയില്‍
പണ്ടു പൂത്തൊരു സ്നേഹത്തിന്‍ പൂവുകള്‍
പാടെ വാടിക്കരിഞ്ഞിരുന്നെന്കിലും
ഓര്‍മയിലാ സുഗന്ധം നിറയയാല്
‍നീ പറഞ്ഞോരീ പാഴ്‌വാക്കുകള്‍ പോലും
പൂക്കളാകുന്നു ശലഭങ്ങളാകുന്നു.
കുളിരുമായെത്തും അരുവിയും കാറ്റും
കനവും കവിതയും മഞ്ഞുമാകുന്നു .