ഭൂമി റിയല്‍ എസ്റ്റേറ്റ് ആകുന്നതിനും മുന്‍പ്,
പുഴയില്‍ മണല്‍ ഉണ്ടായിരുന്നു.
മണലില്‍ നിര്‍മ്മിച്ച നഗരങ്ങള്‍ ,ഗ്രാമങ്ങള്‍,
പ്രാചീന ഗുഹകള്‍ ,പാതകള്‍ , തെരുവുകള്‍......
കൊണ്ഗ്രീട്ടു സൌധങ്ങളിലെവിടെയോപെട്ട്-
നിലവിളിക്കുന്നു
ആകാശം ചതുരക്കട്ടകലാകുന്നതിനും മുന്‍പ്,
നമുക്ക് അവധിക്കാലങ്ങള്‍ ഉണ്ടായിരുന്നു .
വര്‍ണ്ണക്കടലാസുകള്‍ കൊണ്ട്നമ്മള്‍ നിര്‍മ്മിച്ച പട്ടങ്ങള്‍,
പാറിപ്പറന്ന ഉയരങ്ങളില്‍..
നിന്റെ ഫ്ലാറ്റ് !
ജനലിനരികില്‍ നീ..... ചിരകുകളില്ലത്ത ഒരു പട്ടം പോലെ!
തവളകള്‍ ആകാശം നോക്കി കരഞ്ഞു മഴയെ വരവേല്‍ക്കുന്ന
പാടങ്ങള്‍ നശിക്കുന്നതിനും മുന്‍പ് നമ്മള്‍ മഴ നനഞ്ഞിരുന്നു.
ഇരുമ്പ് കൊട്ടകള്‍ വാ പൊളിച്ച് ചെരിഞ്ഞു കിടന്നു
ആകാശത്തു നിന്നും റിയാലിറ്റി ഷോകള്‍ വാറിക്കൂട്ടുമ്പോള്‍
ഇല്ലാത്ത 'സംഗതികളെ' തേടുന്നവര്‍ നഷ്ട്ടപ്പെട്ട 'സംഗതികളെ'
മറന്നുപോയിരിക്കുന്നു ഓര്‍മകള്‍ക്ക് നൊസ്റ്റാള്‍ജിയ എന്നും
മറവിക്ക് വികസനം എന്നും അര്‍ത്ഥം പഠിപ്പിക്കുന്ന
ഇ -മാഷുംമ്മാരുടെ പാനല്‍ ചര്‍ച്ചകളില്‍
റിക്കാട് ചെയ്യപ്പെട്ട ഒരുചിരിക്കൂട് പോട്ടിസിതരുമ്പോള്‍
'ഓര്‍മകള്‍ ഉണ്ടായിരിക്കണം എന്നെന്നെ പഠിപ്പിച്ച
എന്‍റെ നാലാം ക്ലാസ് മാഷേ....
എന്‍റെ നാട് എനിക്ക് വലിയൊരു നൊസ്റ്റാള്‍ജിയയാണ്ണ്‍
Monday, August 18, 2008
Subscribe to:
Post Comments (Atom)
3 comments:
ഓര്‍മ്മകള്‍ എന്നെന്നും ഉണ്ടായിരിയ്ക്കട്ടെ!
ഓർമ്മകൾ അത് ഓമനിക്കുന്നതായലും, വേദനിപ്പിക്കുന്നതായലും മറവിയെ അതിജീവിച്ചവയാണ്...എല്ലാം ഓർമ്മിക്കാൻ കഴിഞ്ഞാൽ ജീവിതം ദുസ്സഹമായിരിക്കും...അതുപോലെ എല്ലാം മറവിയിൽ മരിച്ചാലും..
മറവിയില്‍ മായുന്ന നാട്ടുനന്മകള്‍..നാട്ടുസന്ധ്യകള്‍..മകരകാറ്റിന്‍റെ,പുതുമണ്ണിന്‍റെ,പാലപൂവിന്‍റെ ഗന്ധം.....
എന്‍റെ നാട് എനിക്ക് വലിയൊരു നൊസ്റ്റാള്‍ജിയയാണ്ണ്‍
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
Post a Comment